Tuesday, June 29, 2010

101 -ലെ ദൈവം

ഫ്ലാറ്റ് 101 -ലെ അന്തേവാസികള്‍ക്ക് ജാതിയും മതവും പലതാണെങ്കിലും ദൈവം ഒന്നേ ഉളളൂ. സാക്ഷാല്‍ ലാലേട്ടന്‍ (പല വിശേഷണങ്ങളും മറ്റു ആരാധകര്‍ കൊടുതിട്ടുന്ടെങ്ങിലും ഞങ്ങള്‍ക്ക് അദ്ദേഹം ലാലേട്ടന്‍ മാത്രം. ഞങ്ങളുടെ സ്വന്തം ലാലേട്ടന്‍). ലാലേട്ടന്റെ പുതിയ പടം ഇറങ്ങുന്ന വെള്ളിയാഴ്ചകളില്‍ മാത്രം ആണ് ഞങ്ങള്‍ എല്ലാരും 10 മണിക്ക് മുന്‍പേ ഉറക്കം ഉണരുന്നത്.പടത്തിന്റെ റിവ്യൂ അറിയാന്‍. ആദ്യം വിവരം കിട്ടുന്ന ആള്‍ ഉടനെ തന്നെ മറ്റുള്ളവരെ ഫോണ്‍ വിളിക്കുകയോ അല്ലെങ്കില്‍ gtalk -ല്‍ status ഇടുകയോ ചെയ്യണം. മിക്കപ്പോഴും ആദ്യത്തെ റിവ്യൂ കിട്ടുന്നത് നാട്ടിലെ സഹ ലാലേട്ടന്‍ ഫാന്‍സ്‌-ന്റെ പക്കല്‍ നിന്നാവും. അന്ന് രാത്രി വീട്ടില്‍ എത്തിയാല്‍ പിന്നെ പടത്തിനെ കുറിച്ച് കേട്ടറിഞ്ഞ സകല വിവരങ്ങളും വച്ച് വിശദമായ ചര്‍ച്ച . പടം എങ്ങനെ ? initial മാത്രമേ ഉണ്ടാവുക ഉള്ളോ ? അതോ പടം ക്ലിക്ക് ആവുമോ ? പടം നന്നായി ഓടുന്നു എന്നറിഞ്ഞാല്‍ മാത്രമേ സമാധാനം ഉളളൂ. ലാലേട്ടന്റെ ഒരു വര്‍ഷത്തെ സകല പടങ്ങളുടെയും എല്ലാ വിവരവും ഞങ്ങള്‍ക്ക് കാണാപ്പാഠം ആണ്. ഒരു പടം പൊളിഞ്ഞു എന്നറിഞ്ഞാല്‍ അന്ന് രാത്രി ദുഖാച്ചരണത്തിന്റെ ഭാഗമായി കിലുക്കമോ ചിത്രമോ ഒന്നൂടെ കാണണം. ഒരു പടത്തിന്റെ ആവേശം അടങ്ങിയാല്‍ പിന്നെ അടുത്ത പടത്തിന്റെ കാത്തിരിപ്പായി. tv - ല്‍ രാവിലെ ലാലേട്ടന്റെ ഏതെങ്കിലും പടം ഉണ്ടെങ്കില്‍ പിന്നെ അതൊരു തീരുമാനം ആക്കിയിട്ടെ മിക്കപ്പോഴും ഓഫീസില്‍ പോകാറുള്ളൂ .

ഞങ്ങളുടെ ഒരു ബ്രാഞ്ച് ബാംഗ്ലൂര്‍-ലും ഉണ്ട്. അവിടെ വാസിക്ക ആണ് എല്ലാത്തിന്റെയും ചുക്കാന്‍ പിടിക്കുന്നത്‌. കഴിഞ്ഞ തവണ ബാംഗ്ലൂര്‍-ല്‍ എല്ലാവരും ഒത്തു കൂടിയപ്പോള്‍ ഞങ്ങളുടെ ഇടയിലെ മറ്റു ചില താര(തറ) ആരാധകര്‍ ഒരു വാഗ്വാദത്തിനു മുതിര്‍ന്നെങ്കിലും ഞാനും വാസിക്കയും ചേര്‍ന്ന് അത് മുളയിലെ അങ്ങ് നുള്ളി. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ആയി ലാലേട്ടന്റെ ഹിറ്റ്‌ പടങ്ങള്‍ ഒന്നും ഇല്ലാത്തത് കാരണം ആകെ ഒരു മ്ലാനത. എല്ലാ പ്രതീക്ഷയും ഇനി "ശികാറില്‍" അര്‍പ്പിച്ചു ഞങ്ങള്‍ കാത്തിരിക്കുന്നു. മറ്റൊരു വെള്ളിയാഴ്ച ഉത്സവമാക്കനായി...

4 comments:

  1. അപ്പൊ ഈ മ്ലാനത തുടങ്ങിയിട്ട് വര്‍ഷങ്ങലയല്ലേ?

    ReplyDelete
  2. വരാന്‍ പോകുന്ന കൊടുങ്കാറ്റിനു മുന്നുള്ള ശാന്തത ആണ് ആസിഫെ ഈ മ്ലാനത .. (പക്ഷെ അന്ന് ബാംഗ്ലൂരില്‍ വച്ച് നടന്ന ലാലേട്ടന്‍ ചര്‍ച്ചയില്‍ നിന്നെ ശെരിക്കും മിസ്സ്‌ ചെയ്തു :D )

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അങ്ങിനെ ഒരു നാള്‍ വരും എന്ന് പ്രതീക്ഷിച്ച ആ കൊടുംകാറ്റും വന്നു. ലാലേട്ടന്‍ തകര്‍ത്തു.. എന്തൊരു സ്വാഭാവികമായ അഭിനയം. അടുത്ത national അവാര്‍ഡ്‌-ഇല്‍ മലയാളം നിരാശപ്പെടില്ല.

    ReplyDelete