ഇന്നലെ ഓഫീസില്‍ നിന്ന് നേരത്തെ വീട്ടില്‍ എത്തി sportscentre കണ്ടു കൊണ്ടിരിക്കുമ്പോ പെട്ടെന്ന് ഒരു ഫോണ്‍ കാള്‍. അങ്ങേ തലക്കല്‍ ഞങ്ങളുടെ സ്വന്തം "തലൈ" (വസന്ത്- oracle basketball/soccer club -ന്റെ എല്ലാമെല്ലാം)
തലൈ: ദിനു, എന്തിരന്‍ പടത്തിന് 2 ടിക്കറ്റ് ഇറുക്കെ ? നീ വരിയാ ?
ഞാന്‍ : എപ്പോ വന്നൂന് കേള് തലൈ .. നാനും ഗട്ടുസ്സോവും വന്തിടര്രെ
തലൈ: സരി, നാങ്കെ prasadz -ഇലെ ഇറുക്കെ , നീ 10 :45 -ക് മുന്നേ വന്ത് സേര്.
ഞാന്‍ : wokay തലൈ
ഉടനെ ഗട്ടുസ്സോയെ വിളിച്ചു. അവന്‍ വീടിന്റെ പടിക്കല്‍ എത്തിയിരുന്നു.. അപ്പൊ സമയം 10 :25 .. ആകെ ഉള്ളത് പ്രൊഫസര്‍ ഇട്ടേച്ചു പോയ പാട്ട yamaha RX 100 (വൈറ്റിലയില്‍ ബ്രേക്ക് പിടിച്ചാല്‍ ഇടപ്പള്ളി jn -ല്‍ പൊയ് നിക്കുന്ന വണ്ടി ) പക്ഷെ അണ്ണന്‍ പടമല്ലേ .. ഒന്നും നോക്കിയില്ല ..വച്ച് പിടിപ്പിച്ചു..വഴിക്ക് ഇടത്തും വലത്തും പോലീസ് ചെക്കിംഗ് .. കണ്ണുമടച്ചു നടുക്കൂടെ വിട്ടു. പോണ വഴിയെ "കിലും കിലും" എന്ന് എന്തോ ശബ്ദം കേട്ടു.. വണ്ടിയില്‍ നിന്ന് എന്തൊക്കെയോ താഴെ പോയതായിരുന്നു .. ഒന്നും മൈണ്ടിയില്ല.. കത്തിച്ചു വിട്ടു ..ഏകദേശം 12 km 15 മിനിട്ടില്‍ എത്തി.. theatre -ല്‍ എത്തിയപ്പോ പടം തുടങ്ങാന്‍ 10 മിനിറ്റ് താമസം ഉണ്ടെന്നു അറിഞ്ഞു .മൊത്തം പാണ്ടി മയം .ഡോര്‍ തുറന്നപ്പോഴേ ഓളം തുടങ്ങി ... കൂവലും കുറുക്കു വിളിയും (എല്ലാം അഭ്യസ്ത വിദ്യരായ software engineers ആണ് ) വസന്തും പുള്ളിടെ സുഹൃത്തും കുടുംബമായിട്ടാണ് വന്നിരുന്നത്.അത് കൊണ്ട് ഞാനും ഗട്ടുസ്സോയും വന്‍ decent.പക്ഷെ അകത്തു കേറാന്‍ q - ല്‍ നിക്കുമ്പോ തന്നെ തലൈ തനി നിറം പുറത്തെടുത്തു.എന്നാല്‍ ഏറ്റവും ഞെട്ടിച്ചത് ജാനകി (മിസ്സിസ് തലൈ ).സീറ്റില്‍ ഇരുന്ന ഉടനെ ഒരു നെടുങ്കന്‍ വിസിലടി(ഗട്ടുസ്സോ പോലും നാണിച്ചു പോയി).നാട്ടില്‍ കാവിലെ ഭരണിക്ക് മനോഹരന്‍ ചേട്ടന്റെ ഷാപ്പില്‍ എത്തിയ ഫീലിംഗ്..
പടത്തിന്റെ titles എഴുതി കാണിച്ചു തുടങ്ങി .. "superstar rajni " എന്ന് എഴുതി കാണിക്കേണ്ട താമസം theatre ഇളകി മറിഞ്ഞു .. തലൈവന്റെ സ്ഥിരം jaango intro ഇല്ല എന്ന് റിവ്യൂ-ല്‍ വായിച്ചിരുന്നു .. അതെ പോലെ തന്നെ വളരെ mild intro ..പക്ഷെ വരണത് തലൈവര്‍ അല്ലെ .. പുള്ളീടെ മുഖം സ്ക്രീനില്‍ തെളിഞ്ഞ ശേഷം ഉള്ള 2-3 മിനിറ്റ് തൃശ്ശൂര്‍ പൂരത്തിന്റെ കൂട്ട പോരിച്ചില്‍ പോലെ ആയിരുന്നു .. കാതടപ്പിക്കുന്ന കരഖോഷം .. ആനാല്‍ പോകെ പോകെ മൊത്തം silent ആയി .. അണ്ണന്‍ പടത്തിന്റെ സ്ഥിരം ഗുമ്മില്ല .. classiest rajnikant പടം എന്ന് റിവ്യൂ-ല്‍ മുന്നറിയിപ്പുണ്ടായിരുന്നു .. പക്ഷെ ഇത്രക്കും പ്രതീക്ഷിച്ചില്ല .. തരിപ്പിക്കുന്ന ഒറ്റ scene പോലും ഇല്ല .. ഒരു 10 മിനിറ്റ് അണ്ണന്‍ തന്റെ വിശ്വരൂപതിന്റെ trailer കാണിച്ചു .. പിന്നെ അവിടെ ഇവിടെ ആയി 3-4 മാടു കാറുകള്‍. chase sequence -ല്‍ ഒരു Merc Convertible -ന്റെ പരിപ്പിളക്കുന്നത് കണ്ടപ്പോ നെഞ്ച് പൊടിഞ്ഞു ..പിന്നെ പ്രതീക്ഷ മൊത്തം ഐശ്വര്യ റായില്‍ ആയിരുന്നു .. ഓളാണെങ്കില്‍ സകല scene -ലും attitude ഉണ്ടാക്കാന്‍ ശ്രെമിച്ചു മനുഷ്യനെ വെറുപ്പിച്ചു. second half -ല്‍ ഷങ്കര്‍ പൊളിച്ചടുക്കി ..ആരോടോ പ്രതികാരം ചെയ്യണ പോലെ ആണ് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് കുത്തി നിറച്ചിരിക്കുന്നത് ..ക്ലൈമാക്സില്‍ ഇത് വരെ ഇറങ്ങിയ മിക്ക ഹോളിവുഡ് പടങ്ങളിലൂടെ ഒരു ശയന പ്രദക്ഷിണം നടത്തിയിട്ടുണ്ട്.. മൊത്തത്തില്‍ ഒരു കാര്‍ട്ടൂണ്‍ പടം കണ്ട പ്രതീതി ... വീണ്ടും വീണ്ടും കാണാനുള്ള ഒരു scope -ഉം ഇല്ല എന്ന് മാത്രമല്ല ഓര്‍മ്മിക്കാന്‍ തക്ക ഒറ്റ scene പോലും ഇല്ല. ഇതിലും ഭേദം അണ്ണന്റെ സ്ഥിരം ഫോര്‍മുല പടം ആയിരുന്നു ..പടയപ്പയില്‍ ചങ്ങല ഊഞ്ഞാല്‍ ഷോള്‍ കൊണ്ട് വലിച്ചു താഴെ ഇട്ടു അതില്‍ കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നു "സ്റ്റൈല്‍ കൂടവേ പൊറന്തത് ..എങ്കെയുമേ പോവാത് " എന്ന് പറയുന്ന രംഗം ഇപ്പൊ കണ്ടാലും രോമാഞ്ചം വരും
Tuesday, October 5, 2010
Subscribe to:
Posts (Atom)