ഗട്ടുസ്സോയ്ക്ക് കല്യാണ പ്രായം ആയതോടെ അവന്റെ വീട്ടുകാര്‍ക്ക് വല്ലാത്ത ടെന്‍ഷന്‍. ദിവസേന കൂടി കൂടി വരുന്ന അവന്റെ തടിയെ കുറിച്ചോര്‍ത്തു. സമപ്രായക്കാര്‍ "6 packs " ഉണ്ടാക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ഗട്ടുസ്സോ ഒരു "6 months pack " - ന്റെ അഭിമാന ഉടമ ആയിരുന്നു.വീട്ടുകാരുടെ നിര്‍ബന്ധം കാരണം തടി കുറയ്ക്കാനായി പല കടുംകൈകളും ചെയ്തു നോക്കി. അങ്ങനെ ആണ് അത് skipping -ല്‍ എത്തിയത് . ഒരു plastic skipping rope ഒക്കെ വാങ്ങി ആര്‍ഭാടമായിട്ടു തന്നെ പുള്ളി തുടങ്ങി . ആദ്യമൊക്കെ ഈ കസര്‍ത്തിന്റെ ഒച്ചയും ബഹളവും കേട്ട് ഉറക്കം ഉണര്‍ന്നിരുന്ന ഞങ്ങള്‍ക്ക് ആ കാഴ്ച ഒരു ഉഗ്രന്‍ കണി ആയിരുന്നു . പക്ഷെ 1-2 ആഴ്ച കഴിഞ്ഞിട്ടും, തെറ്റാതെ ഒരു 5 second സ്കിപ് ചെയ്യാന്‍ എങ്ങനെ അവനു കഴിയുന്നില്ല എന്നോര്‍ത്ത് ഞങ്ങള്‍ അത്ഭുതപ്പെട്ടു . പിന്നെ ഉപേക്ഷിച്ചു. പക്ഷെ ഗട്ടുസ്സോ തളര്‍ന്നില്ല. എന്നും രാവിലെ ഇത് തുടര്‍ന്ന് പോന്നു.
ഒരു ദിവസം രാവിലെ അവന്‍ അല്പം നേരത്തെ (8 am) എണീറ്റ് കലാപരിപാടി തുടങ്ങി. ആ സമയത്താണ് ഞങ്ങളുടെ ഫ്ലാറ്റ് ഭരിക്കുന്ന ലക്ഷ്മി ബായിയുടെ മോള്‍ വീട് വൃത്തിയാക്കാന്‍ വന്നത്. കുട്ടി ആദ്യം അവന്റെ ചവിട്ടു നാടകം കണ്ടു ഒന്ന് പേടിച്ചു. ഇത് കഴിഞ്ഞിട്ടാവാം പണി എന്ന് കരുതി അടുക്കളയില്‍ പോയി നിന്നു കുറച്ചു നേരം ആ circus കണ്ടു. പക്ഷെ ചെറിയ കുട്ടിയാണെങ്കിലും അതിന്റെ ക്ഷമക്കും ഇല്ലേ ഒരു അതിര്. അവസാനം നേരെ വന്നു അവനോടു skipping rope തരാന്‍ ആന്ഗ്യം കാണിച്ചു. എന്നിട്ട് നല്ല കലക്കനായി കുറച്ചു നേരം സ്കിപ് ചെയ്തു കാണിച്ചു കൊടുത്തു. പിന്നെ rope തിരികെ കൊടുത്തു ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി.
ആ കുട്ടിക്ക് മലയാളം അറിയാതിരുന്നത് ഗട്ടുസ്സോയുടെ ഭാഗ്യം.
Subscribe to:
Post Comments (Atom)
i could picturize the entire scene.. :-)
ReplyDelete