ഇന്ന് ലോകത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന രണ്ടു പേരാണിവര്‍ . Paul ഫൈനലില്‍ Spain ജയിക്കും എന്ന് പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിച്ചില്ല. ഒരു ഭ്രാന്തന്‍ നീരാളി അല്ലെ അത്. John Paul രണ്ടാമന്‍ മാര്‍ പാപ ഒന്നുമല്ലല്ലോ എന്നായിരുന്നു ആദ്യം കരുതിയത്. പക്ഷെ ഇപ്പൊ തോന്നുന്നു ഈ പണ്ടാരം സഹായിച്ചത് കൊണ്ട് മാത്രം ആണ് Spain ജയിച്ചതെന്ന് . Robben -നു കിട്ടിയ ഓപ്പണ്‍ ചാന്‍സ് ഗോള്‍ കീപര്‍ കാലു കൊണ്ട് സേവ് ചെയ്യുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തിയത് ആ നീരാളിയുടെ വൃത്തികെട്ട നീണ്ട കാലുകളാണ്. ചറപറ മഞ്ഞ കാര്‍ഡുകള്‍ കാണിച്ച Howard Webb -ന്റെ വെട്ടി തിളങ്ങുന്ന തല കണ്ടപ്പോഴും എനിക്ക് അതിന്റെ തല ആണ് മനസ്സില്‍ വന്നത്.
Cruyff -ന്റെ കാര്യം അതിലും കഷ്ടമാണ്. ആ തെണ്ടിയെ കുറിച്ച് വായിച്ചും കളികളുടെ highlights കണ്ടുമാണ് ഞാന്‍ ഒരു Dutch ഫാന്‍ ആയത്. Cruyff Turn -ന്റെ vedio കണ്ടു രോമാഞ്ച പുളകിതനായി ഞാന്‍ മനസ്സില്‍ പ്രതിഷ്ടിച്ചു ആരാധിച്ച മൂര്‍ത്തി. കളിച്ചിരുന്ന കാലത്ത് 20 cigaratte ദിവസേന വലിച്ചിരുന്ന പുള്ളി ഒരു ദിവസം പെട്ടെന്ന് അത് നിര്‍ത്തി കോലുമുട്ടായി നുണയാന്‍ തുടങ്ങി എന്നറിഞ്ഞപ്പോ എന്റെ ഉള്ളിലും പ്രതീക്ഷയുടെ ചെറു കിരണം പൊടിഞ്ഞു. അപ്പൊ എനിക്കും എന്നെങ്കിലും വലി നിര്‍ത്താന്‍ പറ്റും എന്ന് വിശ്വസിച്ചു. എന്റെ കാഴ്ചപ്പാടില്‍ എക്കാലത്തെയും മികച്ച കളിക്കാരന്‍. എനിക്ക് തന്നെ ഇങ്ങനെ ഒക്കെ തോന്നുമ്പോ Holland -കാര്‍ക്ക് പുള്ളി എന്തൊക്കെ ആയിരുന്നു എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. എന്നിട്ടാണ് ആ മനുഷ്യന്‍ Holland - Spain വേള്‍ഡ് കപ്പ് ഫൈനലിന്റെ അതെ ദിവസം പ്രഘ്യാപിച്ചത് "എനിക്കിഷ്ടം Spain -ന്റെ ശൈലി" ആണെന്ന്. Holland ആയിട്ട് പുല ബന്ധം പോലുമില്ലാത്ത ഞാന്‍ പോലും ഇവിടെ ടെന്‍ഷന്‍ അടിച്ചു പണ്ടാരം അടങ്ങി നിക്കുമ്പോ ആ കള്ള പന്നി അത് പറഞ്ഞത് ശെരിയാണോ ? ഇന്ത്യ - പാക്കിസ്ഥാന്‍ വേള്‍ഡ് കപ്പ് ഫൈനലിന് മുന്നേ Sachin Tendulkar പാക്കിസ്ഥാന്‍ ജയിക്കണമെന്ന് പറഞ്ഞ എങ്ങനെ ഇരിക്കും ? അതിലും വൃത്തി കേടായി പോയി ഇത്. Yohan Cruyff - രാജ്യ സ്നേഹമില്ലാത്ത കള്ള കടയാടി മോന്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment