Vincent van Gogh - നു തെറ്റി. ഓറഞ്ച് എനിക്ക് സന്തോഷത്തിന്റെ നിറമാണ്. ഇന്ന് July 2 ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസവും. Holland - Brazil വേള്‍ഡ് കപ്പ് quarter final .രാവിലെ ഉറക്കം ഉണര്‍ന്നു ഇന്നാണ് ആ ദിവസം എന്നോര്‍ത്തപ്പോ ആദ്യം ഉള്ളില്‍ ഒരു ആന്തലായിരുന്നു. ദിവസം മുഴുവനും ഇതായിരുന്നു ചിന്ത. എത്ര തവണ സമയം നോക്കി എന്ന് എനിക്ക് തന്നെ അറിയില്ല... 7 :30 pm .. ആ നിമിഷം മാത്രം ആയിരുന്നു ഉള്ളില്‍... office cafeteria -ല്‍ കളി കാണേണ്ട എന്ന് ആദ്യം കരുതി. അവിടെ ബ്രസീല്‍ fans -ന്റെ ശല്യം ഉറപ്പായിരുന്നു. കളിയുടെ ഇടയില്‍ എന്തെങ്ങിലും പറഞ്ഞു അവര്‍ ചൊറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. office -ല്‍ വച്ച് അങ്ങനെ ഒരു രംഗം വേണ്ട എന്ന് കരുതി. 6 : 30 - നു തന്നെ വീട്ടിലേക്കു പോവാന്‍ ഇറങ്ങി, അപ്പോഴാണ് മാനേജര്‍ പണി തന്നത്. അത് കഴിഞ്ഞപ്പോള്‍ 7 മണി. cafeteria -ല്‍ പോയി നോക്കിയപ്പോള്‍ 2 പേര്‍ ഇരുന്നു wimbledon കാണുന്നു. ടെന്‍ഷന്‍ കുറക്കാന്‍ ഒരു വലി കത്തിക്കാന്‍ പുറത്തു പോയി.തിരിച്ചു വന്നപ്പോല്‍ ആരും ഇല്ല . കളി തുടങ്ങി.അല്‍പ സമയത്തിനുള്ളില്‍ 2 -3 പേര്‍ വന്നു. സമാധാനം ചോറിയന്മാരല്ല. പക്ഷെ 10 - ആം മിനുട്ടില്‍ ബ്രസീല്‍ ഒരു ഗോള്‍ അടിച്ചു. എന്റെ എല്ലാ പ്രതീക്ഷകളും അവിടെ തകര്‍ന്നു . holland തോക്കുന്നത് കാണാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഞാന്‍ തിരിച്ചു cubicle -ല്‍ പോയി.പക്ഷെ പണിയെടുക്കാന്‍ ഒട്ടും മനസ്സുണ്ടായിരുന്നില്ല . bbc -ല്‍ live score കാണില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു. ഉള്ളിലെ നിരാശ ഈ ലോകം മുഴുവന്‍ കത്തിക്കാന്‍ ഉള്ള ദേഷ്യമായി തീരുന്നത് ഞാന്‍അറിഞ്ഞു പക്ഷെ ഇതിനിടയിലും "holland ജയിച്ചു" എന്ന് ഗട്ടുസ്സോ ഫോണ്‍ വിളിച്ചു പറയുന്നത് ഞാന്‍ സ്വപ്നം കണ്ടു.....8 :30 വരെ അവിടെ എന്ത് ചെയ്തു എന്ന് ഒരു ഊഹവുമില്ല.
വീണ്ടും ഒരു വലി കത്തിക്കാന്‍ കാപ്പി എടുത്തു പുറത്തു വന്നു. കുറച്ചു നേരം ക്യാമ്പസ്‌നു ചുറ്റും നടന്നു. എല്ലാം മറന്ന 2 -3 ആഴ്ചകള്‍ ആയിരുന്നു പിന്നിട്ടത്. ഒരു ഭ്രാന്തനെ പോലെ വേള്‍ഡ് കപ്പിന്റെയും holland - ന്റെയും പുറകെ പോയത് മറ്റെല്ലാം മറക്കാന്‍ ആയിരുന്നു. വ്രതമായി ഞാന്‍ കൊണ്ട് നടക്കുന്ന പല കാര്യങ്ങളും holland -ന്റെ കാര്യത്തില്‍ ഞാന്‍ മറന്നു പോയി.. മേലെ ഇരുന്നു ഇതെല്ലം കണ്ടു രസിക്കുന്ന കുരുടനെ ഞാന്‍ കൂടുതല്‍ വെറുത്തു. holland തോല്‍ക്കും എന്നോര്‍ത്തപ്പോ.. എല്ലാം ഇവിടം കൊണ്ട് തീരുന്നു എന്നോര്‍ത്തപ്പോ ദേഷ്യവും വെറുപ്പുമായിരുന്നു മനസ്സില്‍ . ഇതെല്ലാം ആലോചിച്ചു തിരിച്ചു office block -ല്‍ എത്തിയത് അറിഞ്ഞില്ല .അപ്പോള്‍ cafeteria - ല്‍ ഒരു ആരവം. അത് അവഗണിച്ചു ലിഫ്റ്റില്‍ കയറാന്‍ തുടങ്ങി പക്ഷെ മനസിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല . രണ്ടും കല്‍പ്പിച്ചു cafeteria -ഇലേക്ക് നടന്നു.holland ഗോള്‍ മടക്കിയതിന്റെ ആവേശം ആയിരുന്നു അത്. അവിടെ നിന്ന് പോരാന്‍ തോന്നിയില്ല. പിന്നീട് കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും ടെന്‍ഷന്‍ അടിച്ച 40 മിനിറ്റ് ആയിരുന്നു. holland പതുക്കെ കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. ഇടയില്‍ ഒരു കോര്‍ണര്‍. sneijder രണ്ടാം ഗോള്‍ അടിച്ചപ്പോ ഞാന്‍ ചാടി എണീറ്റു. വായില്‍ ആദ്യം വന്നത് മുട്ടന്‍ തെറിയാണ്. അവിടെ ഉള്ളവര്‍ മുഴുവന്‍ ശബ്ദം കേട്ട് എന്നെ നോക്കി. പ്രയോഗം മലയാളത്തില്‍ ആയതു കൊണ്ട് ആര്‍ക്കും മനസിലായില്ല. അത് കഴിഞ്ഞുള്ള ഓരോ നിമിഷവും ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. ഒരു ഫുട്ബോള്‍ കളി ഒന്ന് തീര്‍ന്നു കിട്ടാന്‍ ആദ്യമായി ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചു. cafeteria ല്‍ smoking നിരോധിച്ചവനെ ഉള്ളില്‍ ശപിച്ചു.അവസാനം referee -ടെ ഫൈനല്‍ whistle...ഞാന്‍ പുറത്തേക്കു ഓടി. ആരുടെയോക്കോ ഫോണ്‍ വരുന്നുണ്ടായിരുന്നു. എതിനോക്കെയോ എന്തൊക്കെയോ മറുപടി പറഞ്ഞു. ഇടയ്ക്കു ഉണ്ടാപ്രീയുടെ മെസ്സേജ്. തിരിച്ചു വിളിക്കാന്‍,അവന്റെ പേര് ടൈപ്പ് ചെയ്യാന്‍, കൈ വിറച്ചിട്ടു നന്നേ പണിപ്പെട്ടു. ഏകദേശം 1 മണിക്കൂര്‍ വേണ്ടി വന്നു സമനില വീണ്ടെടുക്കാന്‍. office -ല്‍ നിന്ന് തിരിച്ചു വീട്ടിലേക്കു നടക്കാന്‍ തീരുമാനിച്ചു. മൂളി പാട്ടും പാടി നടന്ന ആ 4 km പിന്നിട്ടത് ഞാന്‍ അറിഞ്ഞില്ല. ഒരു സങ്കടം മാത്രം, ഇറങ്ങാന്‍ വൈകിയത് കാരണം വൈന്‍ സ്പോട്ട് അടച്ചു. പക്ഷെ വീട്ടില്‍ എത്തിയപ്പോള്‍ പ്രൊഫസര്‍ഒരു MH വാങ്ങി എനിക്കായി കാത്തിരിക്കുന്നു .. വളരെ നാളുകള്‍ക്കു ശേഷം അപ്പോള്‍ മനസ്സ് ശാന്തമായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment